ബോധവൽക്കരണ പ്രവർത്തനങ്ങൾ

'ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട് 2.0 '
ലഹരിക്കെതിരായ ശക്തമായ സാമൂഹിക പ്രതിരോധത്തിന്റെ ഭാഗമായി "Operation Toofan - The Narco Hunt 2.0" എന്ന പേരിൽ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ 2026 സെപ്റ്റംബർ 28ന് രാവിലെ 11 മണിക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. യുവാക്കളിലും വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുകയും ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. 

പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ SHO, SI, സിവിൽ പോലീസ് ഓഫീസർമാർ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമൃത സനൂപ് തൂഫാൻ ഫ്ലാഗ് ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏറ്റുചൊല്ലി. തുടർന്ന് പ്രസിഡണ്ട്, വൈസ് പ്രസിഡൻറ് എന്നിവർ സംസാരിച്ചു. 

ഇന്നത്തെ സമൂഹത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും തൂഫാൻ 2.0 യുടെ പ്രസക്തിയെ കുറിച്ചും പുത്തൻകുരിശ് എസ്. ഐ. സംസാരിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നതിനുള്ള പ്രചോദനമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എസ്. ഐ യിൽ നിന്നും തൂഫാൻ വാരിയർ ബാഡ്ജ് സ്വീകരിക്കുകയും ചെയ്തു.