ഘടകസ്ഥാപനങ്ങൾ
വടവുകോട് ബ്ലോക്ക് - ഘടക സ്ഥാപനങ്ങൾ
അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയറുടെ കാര്യാലയം
ഓഫീസ് മേധാവി: അസിസ്റ്റൻറ് എക്സിക്യൂട്ടീവ് എൻജിനീയർ
വിഷയമേഖല: മരാമത്ത്
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വികസന-മരാമത്ത് പ്രവൃത്തികളുടെ മേൽനോട്ടം വഹിക്കുന്നു.
കൃഷി അസിസ്റ്റൻറ് ഡയറക്ടറുടെ കാര്യാലയം, പൂതൃക്ക
ഓഫീസ് മേധാവി: കൃഷി അസിസ്റ്റൻറ് ഡയറക്ടർ
വിഷയമേഖല: കൃഷി
കർഷകർക്കായുള്ള വിവിധ ആനുകൂല്യങ്ങളും കൃഷി വികസന പദ്ധതികളും ഏകോപിപ്പിക്കുന്നു.
പട്ടികജാതി വികസന ഓഫീസ്, വടവുകോട്
ഓഫീസ് മേധാവി: പട്ടികജാതി വികസന ഓഫീസർ
വിഷയമേഖല: പട്ടികജാതി വികസനം
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ പട്ടികജാതി വിഭാഗക്കാരുടെ വിദ്യാഭ്യാസ-ഭവന ആനുകൂല്യങ്ങൾ, സ്വയംതൊഴിൽ വായ്പകൾ, മറ്റ് ക്ഷേമപദ്ധതികൾ എന്നിവയുടെ വിതരണവും ഏകോപനവും നിർവ്വഹിക്കുന്നു.
വനിതാ ശിശു വികസന ഓഫീസ്
ഓഫീസ് മേധാവി: ചൈൽഡ് ഡെവലപ്മെൻറ് പ്രൊജക്റ്റ് ഓഫീസർ
വിഷയമേഖല: സാമൂഹ്യനീതി, ശിശു സംരക്ഷണം, വനിതാ വികസനം
സ്ത്രീകളുടെയും കുട്ടികളുടെയും സമഗ്ര വികസനത്തിനായുള്ള വിവിധ സർക്കാർ പദ്ധതികൾ ബ്ലോക്ക്/പ്രോജക്ട് തലത്തിൽ ഏകോപിപ്പിക്കുകയും നടപ്പിലാക്കുകയും ചെയ്യുന്നു.
ക്ഷീര വികസന ഓഫീസ്, പട്ടിമറ്റം
ഓഫീസ് മേധാവി: ഡയറി എക്സ്റ്റൻഷൻ ഓഫീസർ
വിഷയമേഖല: മൃഗസംരക്ഷണം
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ക്ഷീരസഹകരണ സംഘങ്ങളുടെ നിയന്ത്രണവും ക്ഷീരകർഷകർക്കുള്ള സർക്കാർ ആനുകൂല്യങ്ങളുടെയും സാങ്കേതിക സഹായങ്ങളുടെയും വിതരണവും നിർവ്വഹിക്കുന്നു.
സാമൂഹ്യ ആരോഗ്യ കേന്ദ്രം, വടവുകോട്
ഓഫീസ് മേധാവി: മെഡിക്കൽ ഓഫീസർ
വിഷയമേഖല: ആരോഗ്യം
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ (CHC) ഭരണനിർവ്വഹണവും പൊതുജനാരോഗ്യ പദ്ധതികളുടെ ഏകോപനവും ചികിൽസാ സേവനങ്ങളുടെ മേൽനോട്ടവും നിർവ്വഹിക്കുന്നു.
സാമൂഹ്യ ആരോഗ്യ കേന്ദ്രം, കടയിരുപ്പ്
ഓഫീസ് മേധാവി: മെഡിക്കൽ ഓഫീസർ
വിഷയമേഖല: ആരോഗ്യം
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിന്റെ (CHC) ഭരണനിർവ്വഹണവും പൊതുജനാരോഗ്യ പദ്ധതികളുടെ ഏകോപനവും ചികിൽസാ സേവനങ്ങളുടെ മേൽനോട്ടവും നിർവ്വഹിക്കുന്നു.
ഇൻഡസ്ട്രിയൽ എക്സ്റ്റൻഷൻ ഓഫീസ്, വടവുകോട്
ഓഫീസ് മേധാവി: വ്യവസായ വികസന ഓഫീസർ
വിഷയമേഖല: വ്യവസായം
ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ചെറുകിട-ഇടത്തരം വ്യവസായ സംരംഭങ്ങളുടെ പ്രോത്സാഹനവും, വ്യവസായ വായ്പകൾ, സബ്സിഡികൾ, മറ്റ് സർക്കാർ ആനുകൂല്യങ്ങൾ എന്നിവയുടെ ഏകോപനവും നിർവ്വഹിക്കുന്നു.