ഇന്ദ്രൻചിറ
ഇന്ദ്രൻചിറ
എറണാകുളം ജില്ലയിലെ കോലഞ്ചേരിക്ക് സമീപമുള്ള കടയിരുപ്പിൽ സ്ഥിതി ചെയ്യുന്ന പ്രകൃതിരമണീയമായ വിനോദസഞ്ചാര കേന്ദ്രമാണ് ഇന്ദ്രൻചിറ. കൊച്ചി-മധുരൈ ഹൈവേയിൽ നിന്നും ഏകദേശം 4 കിലോമീറ്റർമാത്രം മാറിയാണ് ഇത് സ്ഥിതിചെയ്യുന്നത്. കോൺക്രീറ്റ് കാടുകളുടെ തിരക്കുകളിൽ നിന്നും മാറി, പച്ചപ്പും ശുദ്ധവായുവും ആഗ്രഹിക്കുന്ന ഏതൊരാൾക്കും സന്ദർശിക്കാൻ പറ്റിയ അതിമനോഹരമായ ഒരു ശുദ്ധജല തടാകമാണിത്. തടാകത്തിന് ചുറ്റുമുള്ള മനോഹരമായ നടപ്പാതയിലൂടെയുള്ള വൈകുന്നേരങ്ങളിലെ നടത്തം സഞ്ചാരികൾക്ക് തികച്ചും പുതുമയാർന്നൊരു അനുഭവം സമ്മാനിക്കുന്നു. കുട്ടികൾക്ക് സുരക്ഷിതമായി കളിക്കാനും ആസ്വദിക്കാനുമുള്ള പ്രത്യേക സൗകര്യങ്ങൾ പാർക്കിൽ ഒരുക്കിയിരിക്കുന്നു. കോലഞ്ചേരി - പെരുമ്പാവൂർ റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസുകൾ ഇന്ദ്രൻചിറ വഴി കടന്നുപോകുന്നുണ്ട്. നിലവിൽ പാർക്കിൽ പ്രവേശിക്കുന്നതിന് പ്രത്യേകം എൻട്രി ഫീസുകൾ ഇല്ല. (ബോട്ടിംഗ് പോലുള്ള ആക്റ്റിവിറ്റികൾക്ക് മാത്രം തുക നൽകിയാൽ മതിയാകും) കൊച്ചി-മധുര ദേശീയപാതയിൽ (NH 85) കോലഞ്ചേരിക്ക് സമീപമുള്ള കടയിരുപ്പിൽ നിന്നും എളുപ്പത്തിൽ ഇവിടേക്ക് എത്തിച്ചേരാം.