അവാർഡുകളും നേട്ടങ്ങളും
കായകൽപ്പ് അവാർഡ് 2024-25 :സി എച്ച് സി കടയിരുപ്പ്
സംസ്ഥാന സർക്കാരിന്റെ 2024–2025 വർഷത്തെ കായകൽപ്പ് പുരസ്കാരങ്ങളിൽ, കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ വിഭാഗത്തിൽ കടയിരുപ്പ് സാമൂഹികാരോഗ്യ കേന്ദ്രത്തിന് കമൻഡേഷൻ അവാർഡ് (Commendation Award)ലഭിച്ചു .70 ശതമാനത്തിലധികം മാർക്ക് നേടുന്ന മികച്ച ആശുപത്രികൾക്ക് നൽകുന്ന ഈ പുരസ്കാരത്തോടൊപ്പം 1 ലക്ഷം രൂപയുടെ ക്യാഷ് പ്രൈസും ലഭിച്ചു. ആശുപത്രിയിലെ ശുചിത്വം,മാലിന്യ സംസ്കരണം,അണുബാധാ നിയന്ത്രണം എന്നീ മേഖലകളിൽ പുലർത്തിയ മികവാണ്ഈ പുരസ്കാരത്തിന് അർഹമാക്കിയത്. ശുചിത്വം,ആരോഗ്യസംരക്ഷണം, അണുബാധാ പ്രതിരോധം, രോഗീസുരക്ഷ,ഗുണമേന്മയുള്ള ആരോഗ്യസേവനങ്ങൾ എന്നിവയിൽ ഉയർന്ന നിലവാരം നിലനിർത്തുന്നതിനുള്ള സ്ഥാപനത്തിന്റെ നിരന്തരമായ പ്രതിബദ്ധതയ്ക്കുള്ള അംഗീകാരമാണിത്.കരുതലോടെയും സുരക്ഷിതമായും രോഗികേന്ദ്രീകൃതമായും ആരോഗ്യസേവനങ്ങൾ കൂടുതൽ മികവോടെ നൽകാൻ ഈ പുരസ്കാരം പ്രചോദനമാകുന്നു
ക്ഷീര മേഖലയ്ക്ക് ഏറ്റവും കൂടുതൽ തുക ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള അവാർഡ്
"2025-26 സാമ്പത്തിക വർഷത്തിൽ എറണാകുളം ജില്ലയിൽ ക്ഷീര മേഖലയ്ക്ക് ഏറ്റവും കൂടുതൽ തുക ചെലവഴിച്ച ബ്ലോക്ക് പഞ്ചായത്തിനുള്ള അവാർഡ്" വടവുകോട് ബ്ലോക്ക് പഞ്ചായത്തിനു ലഭിച്ചു. 2025 ഒക്ടോബർ 4ന് പോഞ്ഞാശ്ശേരി മുൺലെറ്റ് കൺവെൻഷൻ സെൻററിൽ വെച്ചു നടന്ന എറണാകുളം ജില്ലാ ക്ഷീരസംഗമം പൊതുസമ്മേളനത്തിൽ മൃഗസംരക്ഷണ – ക്ഷീര വികസനവകുപ്പ് മന്ത്രി ശ്രീമതി ജെ. ചിഞ്ചുറാണിയിൽ നിന്നും പ്രസ്തുത അവാർഡ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികൾ ഏറ്റുവാങ്ങി. നിയമ-വ്യവസായ – കയർ വകുപ്പ് മന്ത്രി അഡ്വ. പി. രാജീവ് അദ്ധ്യക്ഷത വഹിച്ചു.
ക്ഷീരവികസന പദ്ധതികൾക്കായി നീക്കിവെച്ച തുക ഏറ്റവും കാര്യക്ഷമമായും പരമാവധി അളവിലും തങ്ങളുടെ പരിധിയിൽ വരുന്ന ക്ഷീരസംഘങ്ങൾക്കായി വിനിയോഗിച്ച ബ്ലോക്ക് പഞ്ചായത്തിനാണ് ഏറ്റവും കൂടുതൽ ഫണ്ട് വിനിയോഗിച്ച ബ്ലോക്കിനുള്ള പുരസ്കാരം നൽകുന്നത്.പദ്ധതികളുടെ നടത്തിപ്പ്-ക്ഷീരവികസന വകുപ്പ് വിഭാവനം ചെയ്ത പദ്ധതികൾ (തൊഴുത്ത് നിർമ്മാണം, പശു വിതരണം, മിൽക്കിംഗ് മെഷീൻ സബ്സിഡി തുടങ്ങിയവ) സമയബന്ധിതമായി കർഷകരിലേക്ക് എത്തിക്കുക.,ഫണ്ട് വിനിയോഗ ശതമാനം-ബ്ലോക്കിന് അനുവദിച്ച വാർഷിക ഫണ്ടിൽ നിന്നും ഏറ്റവും കൂടുതൽ തുക ക്ഷീരമേഖലയ്ക്കായി വിജയകരമായി ചിലവഴിക്കുക,പുൽക്കൃഷി വ്യാപനം-ബ്ലോക്ക് പരിധിയിൽ ഏറ്റവും കൂടുതൽ ഹെക്ടർ സ്ഥലത്ത് പുൽക്കൃഷി വ്യാപിപ്പിക്കാൻ കർഷകരെ പ്രോത്സാഹിപ്പിക്കുകയും അതിനായുള്ള സബ്സിഡികൾ കൃത്യമായി വിതരണം ചെയ്യുകയും ചെയ്യുക എന്നിവ മാനദണ്ഡമാക്കിയാണ് അവാർഡ് നിർണ്ണയിച്ചത്.