ബ്ലോക്ക് പഞ്ചായത്തിൻ്റെ ചരിത്രം
കേരളത്തിൽ പഞ്ചായത്ത് രാജ് സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി 1961 ഒക്ടോബറിൽ ആണ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് രൂപീകൃതമായത്.ഇന്ത്യൻ ഭരണഘടനയുടെ 73 ,74 ഭേദഗതികളോടെ വികേന്ദ്രീകൃത ജനാധിപത്യ പ്രക്രിയയ്ക്ക് നിയമപരമായ അടിത്തറ സൃഷ്ടിക്കപ്പെടുകയും 1994 ൽകേരള പഞ്ചായത്ത് രാജ് ആക്ട് നിയമം പ്രാബല്യത്തിൽ ആകുകയും ചെയ്തതിൻ്റെ അടിസ്ഥാനത്തിൽവടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ആദ്യ പ്രസിഡണ്ടായി ശ്രീ .എം . ജി . രവി 1995- 2000 കാലഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
നാനാജാതി മതസ്ഥർ സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു പ്രദേശമാണിത് ഹിന്ദു ക്രിസ്ത്യൻ മുസ്ലിം ജനവിഭാഗങ്ങളുടെ നൂറ്റാണ്ടുകൾ പഴക്കമുള്ള ആരാധനാലയങ്ങൾ ബ്ലോക്ക് പരിധിയിലെ വിവിധ പഞ്ചായത്തുകളിലായി കാണാൻ കഴിയും.ചരിത്രപ്രസിദ്ധമായ കടമറ്റം പള്ളി വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലാണ് സ്ഥിതി ചെയ്യുന്നത് . സാമ്പത്തിക രംഗത്ത് ശ്രദ്ധേയമായ മുന്നേറ്റം ഉണ്ടാക്കിയ FACT,കൊച്ചിൻ റിഫൈനറി ,HOC, OEN തുടങ്ങിയ വൻകിട വ്യവസായ ശാലകളും സിന്തൈറ്റ്, പ്ലാന്റ് ലിപ്പിഡ്സ് എന്ന സുഗന്ധവ്യഞ്ജന വ്യവസായവും ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്താണ് സ്ഥിതി ചെയ്യുന്നത്. വിദ്യാഭ്യാസരംഗത്ത് വലിയ സംഭാവനകൾ നൽകുന്ന M0SC മെഡിക്കൽ കോളേജ്, SNGE കോളേജ് ,സെന്റ് പീറ്റേഴ്സ് കോളേജ് ,മുത്തൂറ്റ് എൻജിനീയറിങ് കോളേജ് എന്നിവയും എടുത്തു പറയത്തക്കതാണ്.
കാലാവസ്ഥ
ഉഷ്ണമേഖല മൺസൂൺ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത് ജൂൺ മുതൽ സെപ്റ്റംബർ വരെ തെക്കുപടിഞ്ഞാറൻ മൺസൂണിലും ഒക്ടോബർ നവംബർ മാസങ്ങളിൽ വടക്കുഴക്കൻ മൺസൂണിലും നല്ല മഴ ലഭിക്കുന്നു ശരാശരി താപനില സാധാരണയായി 25 ഡിഗ്രി സെൽഷ്യസ് മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെ മാറുന്നു
മണ്ണിനങ്ങൾ
ആഴം കുറവും മേൽമണ്ണ് കടുംതവിട്ട് നിറമോ മഞ്ഞ കലർന്ന ചുവപ്പ് നിറമോ ഉള്ള അനല്ല നീർവാർച്ചയുള്ള വെട്ടുകൽ മണ്ണിനമായ മഴുവന്നൂർ ശ്രേണിയും കടും തവിട്ടു നിറമുള്ളതും മഞ്ഞ കലർന്ന തവിട്ടു നിറമുള്ളതുമായ, ആഴമുള്ള നീർവാർച്ച കുറഞ്ഞ എക്കൽ കലർന്ന കളിമണ്ണിനമായ ഐക്കരനാട് ശ്രേണിയുമാണ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രദേശത്ത് പ്രധാനമായും കണ്ടുവരുന്ന രണ്ട് മണ്ണിനങ്ങൾ. ഇതിൽ മഴവന്നൂർ ശ്രേണിയിൽ വ്യാപകമായ പൈനാപ്പിൾ കൃഷിയും ഐക്കരനാട് ശ്രേണിയിൽ എക്കൽ കലർന്ന നെൽവയലുകളും ആണ്. ഇഷ്ടിക ,ഓട് എന്നിവയുടെ നിർമ്മാണത്തിനായി ഐക്കരനാട് ശ്രേണിയിൽപ്പെട്ട മണ്ണിനം ഉപയോഗിക്കുന്നു.