സ്ഥാപന ഘടന
വടവുകോട് ബ്ലോക്ക് പഞ്ചായത്ത് സ്ഥാപന ഘടന
Establishment & Structure
🏠 സ്ഥാപനം (Establishment / Formation)
- കേരളത്തിലെ പഞ്ചായത്തിരാജ് സംവിധാനത്തിന്റെ ഭാഗമായി 1961 ഒക്ടോബറിലാണ് വടവുകോട് ബ്ലോക്ക് പഞ്ചായത്ത് നിലവിൽ വന്നത്
- എറണാകുളം ജില്ലയിലെ കുന്നത്തുനാട് താലൂക്കിൽ ഉൾപ്പെടുന്ന ഈ ബ്ലോക്ക് പഞ്ചായത്തിനു 185.95 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുണ്ട്
- ഐക്കരനാട്,പൂതൃക്ക,മഴുവന്നൂർ,കുന്നത്തുനാട്,തിരുവാണിയൂർ,വടവുകോട്-പുത്തൻകുരിശ് എന്നീ ആറ് ഗ്രാമ പഞ്ചായത്തുകളാണ് ഈ ബ്ലോക്ക് പരിധിയിലുള്ളത്.
👥 തെരഞ്ഞെടുത്ത സമിതി (Elected Body)
- ആകെ 14 ബ്ലോക്ക് ഡിവിഷനുകളാണുള്ളത്
- 1. പള്ളിക്കര,2. വെമ്പിള്ളി,3. പട്ടിമറ്റം,4. റബർ പാർക്ക്,5. ഐരാപുരം,6. മഴുവന്നൂർ,7. കടയിരുപ്പ്,8. പാങ്കോട്,9.കോലഞ്ചേരി,10. പൂതൃക്ക,11. തിരുവാണിയൂർ,12. മറ്റക്കുഴി,13. പുത്തൻകുരിശ്,14. അമ്പലമേട് എന്നിവയാണ് 14 ഡിവിഷനുകൾ
- 14 മെംബർമാരിൽ നിന്നും ഒരു പ്രസിഡന്റിനെയും ഒരു വൈസ് പ്രസിഡന്റിനെയും തെരഞ്ഞെടുക്കുന്നു
- വനിതകൾക്കും പട്ടിക ജാതി/പട്ടിക വർഗ വിഭാഗങ്ങൾക്കും നിയമാനുസൃത സംവരണം നിലവിലുണ്ട്
🏛️ സ്ഥിരം സമിതികൾ (Standing Committees)
- ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി (Finance)
- വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി (Development)
- ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി (Welfare)
- ആരോഗ്യ-വിദ്യാഭ്യാസസ്റ്റാൻഡിങ് കമ്മിറ്റി (Health & Education)
🏢 ഔദ്യോഗിക വിഭാഗം (Official Wing)
- ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ (BDO)ആണ് ബ്ലോക്ക് പഞ്ചായത്തിന്റെ ഔദ്യോഗിക മേധാവിയും പ്രധാന നിർവഹണ ഉദ്യോഗസ്ഥനും
- കൃഷി,സാമൂഹ്യ ക്ഷേമം,പട്ടികജാതി വികസനം,ക്ഷീര വികസനം,ആരോഗ്യം എന്നിങ്ങനെ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ബ്ലോക്ക് തല പദ്ധതികൾ നിർവഹണം നടത്തുന്നതിൽ പങ്കാളികളാകുന്നുണ്ട്