വാർത്തകളും വിവരങ്ങളും
ഓപ്പറേഷൻ തൂഫാൻ: ദി നാർകോ ഹണ്ട് 2.0 2026 സെപ്റ്റംബർ 28
ലഹരിക്കെതിരായ ശക്തമായ സാമൂഹിക പ്രതിരോധത്തിന്റെ ഭാഗമായി "Operation Toofan - The Narco Hunt 2.0" എന്ന പേരിൽ ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തിൽ 2026 സെപ്റ്റംബർ 28ന് രാവിലെ 11 മണിക്ക് ലഹരിവിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു. യുവാക്കളിലും വിദ്യാർത്ഥികളിലും പൊതുസമൂഹത്തിലും ലഹരി ഉപയോഗത്തിനെതിരെ അവബോധം സൃഷ്ടിക്കുകയും ലഹരിമുക്ത സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
പുത്തൻകുരിശ് പോലീസ് സ്റ്റേഷൻ SHO, SI, സിവിൽ പോലീസ് ഓഫീസർമാർ, ബ്ലോക്ക് പഞ്ചായത്ത് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി അമൃത സനൂപ് തൂഫാൻ ഫ്ലാഗ് ഉയർത്തി പരിപാടി ഉദ്ഘാടനം ചെയ്തു. പ്രസിഡൻ്റ് ചൊല്ലിക്കൊടുത്ത ലഹരിവിരുദ്ധ പ്രതിജ്ഞ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഏറ്റുചൊല്ലി. തുടർന്ന് പ്രസിഡണ്ട്, വൈസ് പ്രസിഡൻറ് എന്നിവർ സംസാരിച്ചു.
ഇന്നത്തെ സമൂഹത്തിൽ ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും തൂഫാൻ 2.0 യുടെ പ്രസക്തിയെ കുറിച്ചും പുത്തൻകുരിശ് എസ്. ഐ. സംസാരിച്ചു. ലഹരിവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവമായി പങ്കാളികളാകുന്നതിനുള്ള പ്രചോദനമായി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും എസ്. ഐ യിൽ നിന്നും തൂഫാൻ വാരിയർ ബാഡ്ജ് സ്വീകരിക്കുകയും ചെയ്തു.

വടവുകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷീര കർഷക സംഗമം 2026 ഒക്ടോബർ 17
ക്ഷീരകർഷകർക്കുള്ള വിജ്ഞാനവ്യാപന പരിപാടിയുടെ ഭാഗമായി ക്ഷീരവികസന വകുപ്പിൻ്റെയും വടവുകോട് ബ്ലോക്ക് പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ ഗ്രാമപഞ്ചായത്തുകൾ, ബ്ലോക്കിലെ ക്ഷീരസഹകരണ സംഘങ്ങൾ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ വടവുകോട് ബ്ലോക്ക് ക്ഷീരസംഗമം 2026-27, തിരുവാണിയൂർ ക്ഷീരോൽപാദക സഹകരണ സംഘത്തിന്റെ ആതിഥേയത്വത്തിൽ 2026 ഒക്ടോബർ 17-ാം തീയതി ശനിയാഴ്ച തിരുവാണിയൂർ, പഴുക്കാമറ്റം സെൻ്റ് മേരീസ് പള്ളി പാരിഷ് ഹാളിൽ വച്ച് ബഹുമാനപ്പെട്ട കുന്നത്തുനാട് എം.എൽ.എ ശ്രീ.വി.പി. സജീന്ദ്രൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടിയിൽ ക്ഷീരകർഷകർക്കുള്ള അവാർഡ് സമർപ്പണം, മികച്ച സഹകരണ സംഘത്തിനും കൂടുതൽ ഫണ്ട് വിനിയോഗിച്ച സംഘത്തിനും അവാർഡ് വിതരണം, ആദരിക്കൽ, വിദ്യാഭ്യാസ അവാർഡ് സമർപ്പണം, പ്രദർശനം സെമിനാർ ചർച്ച, ഡയറി ക്വിസ് തുടങ്ങിയവ നടന്നു. വടവുകോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി.അമൃത സനൂപ് അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റുമാരായ ശ്രീമതി.റെജി വർഗീസ്, ശ്രീ.റെജി തോമസ്, ശ്രീ. എ.പി. കുഞ്ഞുമുഹമ്മദ്, ശ്രീമതിഷൈജ റെജി, ശ്രീമതി.മിനി മോഹൻ ദാസ്, ശ്രീമതി.പ്രസന്ന പ്രദീപ്, വടവുകോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബിജു കെ.ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.