വിശദാംശങ്ങൾ
ഭൂപ്രകൃതിയും സവിശേഷതകളും
മധ്യകേരളത്തിൽ അറബിക്കടലിന് ഏകദേശം 32 കിലോമീറ്റർ കിഴക്കുമാറി മലനാടിനോട് ചേർന്ന് കിടക്കുന്ന ഒരു ഇടനാടൻ പ്രദേശമായ വടവുകോട് ബ്ലോക്ക് പഞ്ചായത്തിന്റെ ഭൂപ്രകൃതി അവലോകനം
പൊതു ഭൂപ്രകൃതി
മൊത്തം വിസ്തീര്‍ണ്ണം
185.95
ച.കി. മീ.
കുന്നിൻ പ്രദേശം
65%
സമതല പ്രദേശം
30%
ചതുപ്പ് പ്രദേശം
5%
ഭൂപ്രദേശങ്ങളുടെ സവിശേഷതകള്‍
കുന്നിൻ പ്രദേശം
ഇടനാടൻ ഭൂപ്രകൃതിയായതിനാൽ ബ്ലോക്കിന്റെ ഭൂരിഭാഗവും ചെരിവുകളുള്ള കുന്നിൻ പ്രദേശങ്ങളാണ്.ഇവ പ്രധാനമായും റബ്ബർ, തെങ്ങ് കൃഷികൾക്കായി ഉപയോഗിക്കുന്നു.
സമതല പ്രദേശം
കുന്നുകൾക്കിടയിലുള്ള നിരപ്പായ പ്രദേശങ്ങളും വലിയ താഴ്വരകളും ഇതിൽ ഉൾപ്പെടുന്നു. ജനവാസ മേഖലകളും വലിയൊരു പങ്ക് കൃഷിയിടങ്ങളും ഈ സമതലങ്ങളിലാണ് സ്ഥിതി ചെയ്യുന്നത്.
ചതുപ്പു പ്രദേശം
മഴക്കാലത്ത് വെള്ളം കെട്ടിക്കിടക്കുന്ന പാടങ്ങളും തോടുകളും താഴ്ന്ന ചതുപ്പുനിലങ്ങളുമാണിത്.ഈ ഭാഗങ്ങളിൽ പ്രധാനമായും നെൽകൃഷിയും പച്ചക്കറി കൃഷിയുമാണ് നടക്കുന്നത്.
ജലസമ്പത്ത്
മൂവാറ്റുപുഴയാറിന്റെ കൈവഴികൾ
ബ്ലോക്കിന്റെ തെക്ക്, കിഴക്ക് അതിരുകളിലൂടെയും സമീപപ്രദേശങ്ങളിലൂടെയും ഒഴുകുന്ന മൂവാറ്റുപുഴയാറിന്റെ കൈവഴികൾ ഈ മേഖലയിലെ ഭൂഗർഭ ജലനിരപ്പ് നിലനിർത്താൻ സഹായിക്കുന്നു.
കടമ്പ്രയാർ
ബ്ലോക്കിന്റെ പടിഞ്ഞാറൻ അതിർത്തി പങ്കിടുന്ന വടവുകോട്-പുത്തൻകുരിശ്,കുന്നത്തുനാട് പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കടമ്പ്രയാർ ഇവിടുത്തെ ഒരു പ്രധാന ജലസ്രോതസ്സാണ്.
കൃഷി- ഭൂവിനിയോഗം
| കാര്‍ഷിക വിള | വിസ്തീര്‍ണ്ണം |
|---|---|
| റബ്ബർ | 3,850 ഹെക്ടർ |
| തെങ്ങ് | 2,100 ഹെക്ടർ |
| വാഴ | 580 ഹെക്ടർ |
| നെല്ല് | 460 ഹെക്ടർ |
| ജാതിക്ക & സുഗന്ധവ്യഞ്ജനങ്ങൾ | 280 ഹെക്ടർ |
| മരച്ചീനി | 75 ഹെക്ടർ |
| പച്ചക്കറികൾ | 55 ഹെക്ടർ |
| മറ്റ് വിളകൾ | 20 ഹെക്ടർ |
| കവുങ്ങ് | 110 ഹെക്ടർ |